Many schools in Jammu Kashmir shut due to Pakistan move. Many schools will also get shut, reports says.
അതിര്‍ത്തിക്കപ്പുറത്ത് പാകിസ്താനില്‍ നിന്നുണ്ടാകുന്ന ശക്തമായ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ 25ല്‍ പരം സ്‌കൂളൂകള്‍ അടച്ചിട്ടു. ചൊവ്വാഴ്ച പാക് ഭാഗത്തുനിന്നുമുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് നൗഷേരാ സെക്ടറിലെ മൂന്ന് സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും അറുപതോളം പേര്‍ സ്‌കൂളിനുള്ളില്‍ അകപ്പെട്ടിരുന്നു. പൊലീസും ജില്ലാ ഭരണകൂടവും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇവരെ രക്ഷിച്ചത്.ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.