Surprise Me!

#BlockNarendraModi: PM following Twitter trolls abusing Gauri Lankesh prompts hashtag in protest

2017-09-08 1 Dailymotion

ബ്ലോക്ക് മോദി...???

ട്വിറ്ററില്‍ വൈറലായി ബ്ലോക്ക് മോദി ഹാഷ് ടാഗ് കാമ്പയിന്‍.


മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധം അറിയിച്ചു ട്വിറ്ററില്‍ വൈറലായി ബ്ലോക്ക് മോദി ഹാഷ് ടാഗ് കാമ്പയിന്‍. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഗൗരി ലങ്കേഷിനെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ ഹാഷ് ടാഗ് കാമ്പയിനുമായി ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തെത്തിയത്.സംഭവം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയതോടെ പ്രധാനമന്ത്രിയുടെ ഫോളോവേഴ്‌സ് നടത്തിയ പരാമര്‍ശത്തിന് ട്വിറ്റര്‍ ആക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് ശരിയല്ല എന്ന വാദവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷ് കൊല്ലപ്പെടേണ്ടവള്‍ തന്നെയാണെന്ന് പറഞ്ഞ് കൊണ്ട് പ്രധാനമന്ത്രിയടക്കം ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന നിഖില്‍ ദാഡിച്ച് എന്നയാള്‍ ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തതോടെയാണ് പ്രധാനമന്ത്രിക്കെതിരെ വന്‍ കാമ്പയിനുമായി ട്വിറ്റര്‍ ഉപഭോക്താക്കള്‍ രംഗത്തെത്തിയത്.