ക്ഷേത്രഭൂമിയും കയ്യേറിയ ചാണ്ടി....
ദേവസ്വം ഭൂമി കയ്യേറിയെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം
ലാന്‍ഡ് ബോര്‍ഡ് അന്വേഷണത്തിന് റവന്യൂ മന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതരാണ് രംഗത്തെത്തിയത്. ജില്ല കലക്ടര്‍ ടി.വി. അനുപമക്ക് നല്‍കിയ 365 പേജുള്ള പരാതിക്കൊപ്പം കൈയേറ്റം തെളിയിക്കുന്ന 77 രേഖകളും കൈമാറിയിട്ടുണ്ടെന്ന് ദേവസ്വം വ്യക്തമാക്കിയിരുന്നു.