ഏറ" />

ഏറ"/>
Surprise Me!

The Cruel Reality of the Global Shark Fin Trade pets and animals

2017-10-25 0 Dailymotion

ചിറകരിഞ്ഞ് ജീവനോടെ "തള്ളും"


ഏറ്റവും കൂടുതല്‍ ചിറകുകള്‍ സ്പെയിനില്‍ നിന്നും ഹോങ്കോങ്ങിലേക്കാണ് എത്തുന്നത്.


കടലില്‍ നിന്നും ജീവനുള്ളപ്പോള്‍ തന്നെ സ്രാവുകളെ പിടികൂടി ചിറകരിഞ്ഞെടുത്ത് തിരികെ ജീവനോട് കടലിലേക്ക് തന്നെ വിടുന്നു.നീന്താനാകാതെ ശ്വാസം മുട്ടിയോ രക്തം വാര്‍ത്തോ ശത്രുകളുടെ പിടിയില്‍ പെട്ടോ ദാരുണമായവസ്ഥയില്‍ സ്രാവുകള്‍ മരിക്കുന്നു.പിടികൂടുന്ന സ്രാവുകളെ മൊത്തം കരയിലേക്ക് കൊണ്ടു വരിക പ്രയാസമാണ് .10 കോടി മുതല്‍ 20 കോടി വരെ സ്രാവുകളെയാണ് ഇങ്ങനെ ചിറകുകള്‍ക്കു മാത്രമായി വര്‍ഷം തോറും കൊല്ലുന്നത്.അഞ്ചു ലക്ഷം ടണ് ചിറകുകളാണത്രേ ഓരോ വര്‍ഷവും ഇങ്ങനെ ശേഖരിക്കുന്നത്.
പതിയെമാത്രം വളരുകയും പ്രായപൂര്‍ത്തിയെത്തുകയും ചെയ്യുന്ന സ്രാവുകള്‍ പ്രജനനത്തിന് ശേഷി കൈവരിക്കണമെങ്കില്‍ ഏതാണ്ട് 30 വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല് ഇത്തരം കൂട്ടക്കുരുതികള്‍ അവയുടെ വംശങ്ങള്‍ക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഒരു സ്രാവ് തന്റെ ജീവിതകാലത്ത് പരിസ്ഥിതിയ്ക്ക് നല്‍കുന്ന സംഭാവനകള്‍ ഏതാണ്ട് 16 ലക്ഷം ഡോളറിനടുത്തു വരുമെന്നാണ് കണക്ക്, അപ്പോഴാണ് കേവലം 200 ഡോളറിനായി മനുഷ്യന്‍ അവയെ കൊന്നുകളയുന്നത്.