മമ്മൂട്ടിച്ചിത" /> മമ്മൂട്ടിച്ചിത"/>
Surprise Me!

" ഫെമിനിച്ചിയുടെ സപ്പോർട്ട് ശ്രീജിത്തിന് വേണ്ട " | Oneindia Malayalam

2018-01-15 570 Dailymotion

Fans' Cyber Attack against actress Parvathy again
മമ്മൂട്ടിച്ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ കടുത്ത സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായ നടി പാര്‍വ്വതിയെ ഫാന്‍സ് ഇനിയും വെറുതെ വിട്ടിട്ടില്ല. എകെജിയെ അധിക്ഷേപിച്ച് വിടി ബല്‍റാം രംഗത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണത്തിന്റെ ഫോക്കസ് എംഎല്‍എയിലേക്ക് മാറിയിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്ത് സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണച്ച് രംഗത്ത് വന്ന പാര്‍വ്വതിക്ക് നേരെ ഫാന്‍സ് വീണ്ടും ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്.നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം എന്നായിരുന്നു പാർവ്വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്. പിന്നാലെ പൊങ്കാലയും തുടങ്ങി. സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിന് എതിരെയാണ് കസബയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പാര്‍വ്വതി വിമര്‍ശിച്ചത്.