സ്‌കെച്ച് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് വിക്രം. പുതിയ റിലീസുമായി ബന്ധപ്പെട്ട പ്രചാരണത്തിന് കേരളത്തിലെത്തി ഒരു അഭിമുഖം നല്‍കവെയാണ് വിക്രം വീണ്ടും അക്കാര്യം പറഞ്ഞത് 'വീട്ടില്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ സാധിക്കില്ല' എന്ന്.ആര്‍ ജെ മഞ്ജുവുമായി സംസാരിക്കുകയായിരുന്നു വിക്രം.അജിത്തില്‍ ഉള്ളതും വിക്രമില്‍ ഇല്ലാത്തതുമായ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബൈക്ക് റൈഡ് എന്നയിരുന്നു വിക്രമിന്റെ മറുപടി. മോഹന്‍ലാലിനെ കുറിച്ച് ആര്‍ ജെ മഞ്ജു ചോദിക്കുന്നതിന് മുന്‍പേ വിക്രം പറഞ്ഞു, ലാലേട്ടനെ കുറിച്ച് ചോദിക്കരുത്.. ലാലേട്ടനെ കുറിച്ച് ഞാനൊന്നും സംസാരിക്കില്ല- എന്ന് വിക്രം പറഞ്ഞു.ലാലേട്ടന്റെ ഒരു വലിയ ആരാധിക എന്റെ വീട്ടിലുണ്ട്. എന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ലാലേട്ടനെ പോലെ ആകാന്‍ പറ്റുമോ എന്നാണ് ചോദ്യം. ഭ്രമരം ചെയ്യാന്‍ പറ്റുമോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. തലശ്ശേരിക്കാരിയായ തന്റെ ഭാര്യ ലാലേട്ടന്റെ വലിയ ആരാധികയാണെന്ന് മുന്‍പും വിക്രം പറഞ്ഞിരുന്നു.
Don't ask me about Mohanlal says Vikram