പിന്നോട്ടാണ് തമ്പാനൂര്‍.....
ട്രെയിനുകളുടെ കൃത്യനിഷ്ടയില്‍ ഏറെ പിന്നില്‍
ട്രെയിനുകളുടെ കൃത്യനിഷ്ടയില്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഡിവിഷനുകള്‍ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്.മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ഏപ്രില്‍ മാസത്തെ സമയനിഷ്ട സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണു റെയില്‍വേ ബോര്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ 100 ട്രെയിനുകളോടിക്കുമ്പോള്‍ 45 ട്രെയിനുകള്‍ മാത്രമാണു കൃത്യസമയം പാലിക്കുന്നത്. സമയകൃത്യത 45.19 ശതമാനം . ഒറ്റവരി പാതയുള്ള കൊങ്കണില്‍ പോലും 68 ശതമാനം ട്രെയിനുകള്‍ കൃത്യസമയം പാലിക്കുമ്പോഴാണു 90 ശതമാനവും ഇരട്ടപ്പാതയുള്ള തിരുവനന്തപുരം ഡിവിഷനില്‍ പകുതിയില്‍ കൂടുതല്‍ ട്രെയിനുകള്‍ വൈകിയോടുന്നത്. ഇത്തവണ പിന്നില്‍ നിന്ന് ആറാമതായി 63ാം സ്ഥാനമാണ് തിരുവനന്തപുരം ഡിവിഷന്. എക്കാലത്തെയു മോശം പ്രകടനമാണു തിരുവനന്തപുരം ഡിവിഷന്റേത്. കൊച്ചിന്മ ട്രെയിനുകള്‍ കൃത്യസമയത്തോടിക്കുന്നതില്‍ ഉത്തരേന്ത്യന്‍ റെയില്‍വേ ഡിവിഷനുകളാണ് രാജ്യത്തു മുന്നില്‍.