Surprise Me!

Tej Pratap Yadav's Wedding, Crowds Stole Food

2018-05-14 3 Dailymotion



വിവാഹത്തിനിടയില്‍ കൊള്ളയടി?

ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹത്തില്‍ ജനക്കൂട്ടത്തിന്റെ കടന്നാക്രമണവും കൊള്ളയടിയും




ഇങ്ങനെയൊരു വിവാഹം ഇന്ത്യയില്‍ ആദ്യമാകും, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹത്തില്‍ ജനക്കൂട്ടത്തിന്റെ കടന്നാക്രമണവും കൊള്ളയടിയും.ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹ വേദിയിലേക്ക് അനിയന്ത്രിതമായി പ്രവഹിച്ച ജനങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയും ചെയ്തു.ആര്‍ജെഡി നേതാവ് ചന്ദ്രിക റോയിയുടെ മകള്‍ ഐശ്വര്യ റോയിയും തേജ് പ്രതാപുമായുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.വധൂവരന്‍മാര്‍ പരസ്പരം മാലയണിയിച്ചതോടെ വിഐപികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി വേര്‍തിരിച്ചിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ ഇരച്ചുകയറി.