Surprise Me!

Plus one application date extended to may 30

2018-05-18 4 Dailymotion

+1 അപേക്ഷ നല്‍കാം 30 വരെ ...


പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി


പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി ഈ മാസം 30 വരെ നീട്ടി.
പ്ലസ് വണ്‍ പ്രവേശനത്തിന് മേയ് 30 വരെ അപേക്ഷിക്കാം. 18 വരെ അപേക്ഷ സ്വീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ. സിലബസുകാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന വിധത്തിലാണ് മാറ്റം. അപേക്ഷ സ്വീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയതോടെ അലോട്ട്‌മെന്റുകളും ക്ലാസ് തുടങ്ങുന്നതും വൈകും. നിലവില്‍ ജൂണ്‍ 13-ന് ക്ലാസ് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.
200 പ്രവൃത്തിദിനങ്ങള്‍ ലഭ്യമാകുന്ന വിധത്തിലാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശന കലണ്ടര്‍ നിശ്ചയിച്ചത്.കേന്ദ്ര സിലബസില്‍ പഠിക്കുന്നവരുടെ പരീക്ഷാഫലം വൈകുന്നതിനാല്‍ ഇത് മൂന്നാംവര്‍ഷമാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതികള്‍ മാറ്റേണ്ടിവരുന്നത്.ഇത്തവണ ഐ.സി.എസ്.ഇ. പത്താം ക്ലാസ് ഫലം നേരത്തേ വന്നിരുന്നു. സി.ബി.എസ്.ഇ. ഫലമാണ് വൈകുന്നത്.സി.ബി.എസ്.ഇ.ഫലം മേയ് 28-ന് മാത്രമേ പ്രസിദ്ധപ്പെടുത്തുകയുള്ളൂവെന്നാണ് സൂചന.