ഡു ഓര്‍ ഡൈ...നീരാളി !
‘നീരാളി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി
നീരാളി’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍.മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഡു ഓര്‍ ഡൈ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് നവാഗതനായ സാജു തോമസാണ്.മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടുമാണ് പോസ്റ്ററില്‍ ഉള്ളത്.
പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍, എന്നിവര്‍ ചിത്ത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി .