Surprise Me!

Paytm payments bank offers free transactions

2018-05-30 1 Dailymotion

പണം തട്ടാതെ പണമിടപാടുകള്‍ !


സൗജന്യ ബാങ്കിടപാടുകൾക്ക് പുതിയ പേടിഎം ആപ്


സൗജന്യമായി ബാങ്ക് ഇടപാടുകൾ നടത്താനുള്ള പുതിയ ആപ് പേടിഎം അവതരിപ്പിച്ചു.പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക്‌ പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഓരോ ഉപയോക്താവിനും 100 രൂപ വീതം റിവാർഡ് ലഭിക്കും. പേടിഎം ആപ് ഉപയോഗിക്കുന്നതിന് കെ.വൈ.സി. ആവശ്യമില്ല. നൂറു രൂപ റിവാർഡായി ലഭിക്കാൻ പേടിഎം ആപ്പിലെ ബാങ്ക് ട്രാൻസ്ഫറിൽ പ്രവേശിച്ച് സ്വന്തം ബാങ്ക് സെലക്ട് സെലക്ട് ചെയ്യണം. ഉടൻ ഓട്ടോമാറ്റിക്കായി, ആപ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. അപ്പോൾ തന്നെ 10 രൂപ ബാങ്ക് അക്കൗണ്ടിലെത്തും. ഏത് ബാങ്ക് അക്കൗണ്ടിലേക്കോ, ഗുണഭോക്താവിന്റെ ഐ.എഫ്.എസ്.സി. കോഡുവഴിയോ, ആധാർ വഴിയോ തത്സമയം പണം അയക്കുമ്പോൾ 50 രൂപ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. മൊബൈൽ റീച്ചാർജിനോ മറ്റു ബില്ലുകൾ അടയ്ക്കാനോ പേടിഎം ആപ്പിലെ ഭീം യു.പി.ഐ. ഉപയോഗിച്ചാൽ അക്കൗണ്ടിലേയ്ക്ക് 30 രൂപ ക്രെഡിറ്റ് ചെയ്യപ്പെടും.പേടിഎം ആപ്പിലെ ബാങ്ക് ട്രാൻസ്ഫർ വഴി ഏതു ബാങ്കിലേയ്ക്കും പണം അയക്കുന്ന ഓരോ ഇടപാടിനും 200 രൂപ ഉറപ്പായും ലഭിക്കും.