Surprise Me!

Airtel new payment offer for big budget smartphones

2018-06-02 0 Dailymotion

ഗാലക്‌സി എസ്9 ന് 6,490 രൂപ..!!!

54,000 രൂപയുടെ ഗാലക്‌സി എസ്9 ന് 6,490 രൂപ; പുതിയ ഓഫറുമായി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍

വന്‍കിട സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ പുതിയ ഓഫറുകളുമായി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍.84,000 രൂപ വിലയുള്ള ഐഫോണ്‍ ടെന്‍, 29,000 രൂപയ്ക്ക് വാങ്ങാം, 64,000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 9 പ്ലസ് 9,900 രൂപയ്ക്ക് വാങ്ങാം. എന്നാല്‍ എയര്‍ടെലിന്റെ നിശ്ചിത വിലയുള്ള എയര്‍ടെല്‍ പ്ലാന്‍ 24 മാസം തുടര്‍ച്ചയായി ഉപയോഗിച്ചിരിക്കണം എന്ന നിബന്ധനകൂടിയുണ്ട്. ഇഎംഐ സംവിധാനത്തിന് സമാനമായ ഒരു ഓഫറാണ് എയര്‍ടെല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.84,000 രൂപ വിലയുള്ള ഐഫോണ്‍ 10 വാങ്ങുമ്പോള്‍ 2799 രൂപയുടെ എയര്‍ടെല്‍ പ്ലാനും വാങ്ങിയിരിക്കണം. 29000 രൂപ തുടക്കത്തില്‍ കൊടുക്കുകയും വേണം. പിന്നീടുള്ള 24 മാസം തുടര്‍ച്ചയായി 2799 രൂപ എയര്‍ടെല്‍ പ്ലാനിനെന്ന പേരില്‍ നല്‍കണം. 40 ജിബി ഡാറ്റ, ആമസോണ്‍ പ്രൈം, സൗജന്യ ഡാമേജ് പ്രൊട്ടക്ഷന്‍, അണ്‍ലിമിറ്റഡ് കോളിങ് എന്നിവ ഇതിനൊപ്പം ലഭിക്കും. 84,000 രൂപയുടെ 29000 രൂപയും പിന്നീട് രണ്ട് വര്‍ഷം നല്‍കുന്ന 2799 രൂപയും കൂടി ചേര്‍ന്നാല്‍ ഫോണിനും രണ്ട് വര്‍ഷത്തെ എയര്‍ടെല്‍ പ്ലാനിനും വേണ്ടി ആകെ ചിലവാകുക 96,176 രൂപയാണ്.ഈ രീതിയിലാണ് മറ്റ് ഫോണുകളും വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.