Surprise Me!

Farmers protest against central government

2018-06-03 0 Dailymotion

കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞു രാജ്യം

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറികള്‍ക്കും ആവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചു കയറുന്നു.ഉള്ളി, ഉരുളക്കിഴങ്ങ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വില അഞ്ചിരട്ടിയോളം വര്‍ധിച്ചു.പഞ്ചാബിലും ഹരിയാനയിലും പാല്‍, പച്ചക്കറി വിതരണ കേന്ദ്രങ്ങള്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു. മൊത്തവിപണിയിലേക്കുള്ള പച്ചക്കറിവരവ് പകുതിയായി കുറഞ്ഞു.നാസിക്കിൽനിന്നു കാൽനടയായി മുംബൈയിലേക്കു മാർച്ച് ചെയ്ത കർഷകർക്കു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് നൽകിയ വാക്ക്, രണ്ടുമാസത്തിനിപ്പുറവും വാക്കായിതന്നെ അവശേഷിക്കുന്നതിലാണു പ്രതിഷേധം.മഹാരാഷ്ട്രയിൽ വരാനിരിക്കുന്നതു വൻ കർഷകസമരങ്ങളായിരിക്കുമെന്ന മുന്നറിയിപ്പാണ് അഖിലേന്ത്യ കിസാൻ സഭ നല്‍കിയിരിക്കുന്നത്.