Surprise Me!

The longest haired woman in world

2018-06-17 2 Dailymotion

തലക്കെട്ടല്ല മുടിക്കെട്ട് !!


ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീകളുടെ നാടാണ് ചൈനയിലെ ഡജായ്.


ഇവര്‍ മുടി വെട്ടാറില്ല.തട്ട് തട്ടായുള്ള നെല്പാടങ്ങളാല്‍ സുന്ദരമായ ഈ ഗ്രാമത്തിലേക്ക് റോഡില്ല.അധികം വിനോദ സഞ്ചാരികള്‍ ഇല്ലെങ്കിലും എത്തുന്നവരുടെ ബാഗ്‌ എടുക്കാന്‍ വരുന്ന സ്ത്രീകളെ കാണാന്‍ തന്നെ കൌതുകമാണ്.നീളന്‍ മുടി വൃത്തിയായി മെടഞ്ഞു മടക്കി തലക്കെട്ട്‌ പോലെ തലയില്‍ ചുറ്റിയിട്ടുണ്ട്.ഇത് ചുമടെടുക്കാന്‍ മാത്രമല്ല, അവരുടെ ആചാരത്തിന്റെ ഭാഗം കൂടിയാണ് .യാവോ എന്നാ ഗോത്ര വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നവര്‍.ഇവിടുത്തെ സ്ത്രീകള്‍ മുടി മുറിക്കാറില്ല.എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഒരു ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ താഴ്വരയില്‍ ഒത്തുകൂടി മുടി അഴിച്ചിട്ടു ചീകി ഒതുക്കി കെട്ടുന്ന പതിവുണ്ട്. ഈ കാഴ്ച്ച കാണാന്‍ ചൈനയുടെ പല ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.600 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊട്ടു ഈ കുന്നില്‍ അവര്‍ നെല്‍ വിളയിക്കുന്നുണ്ട്.കാളയും കലപ്പയും ആണ് പണി ആയുധങ്ങള്‍.സ്ത്രീകള്‍ക്ക് പരമ്പരാഗത വേഷമാണ്.ചൈനയുടെ സ്പെഷ്യല്‍ സ്നേക്ക് വൈന്‍ ഇവിടെ ലഭ്യമാണ് .