മന്ത്രിയുടെ കാര്‍ തടഞ്ഞ് കന്യാസ്ത്രീ
കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ പരാതി ബോധിപ്പിയ്ക്കാനാണ് കാര്‍ തടഞ്ഞത്
പരാതി ബോധിപ്പിയ്ക്കാന്‍ മന്ത്രിയുടെ കാര്‍ ഒറ്റയ്ക്ക് തടഞ്ഞത് ഒരു കന്യാസ്ത്രീയാണ്.റോഡിന്റെ ശോചനീയാവസ്ഥയും കാട്ടാനശല്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികള്‍. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി മന്ത്രി കെ രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്.