ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി എക്കാലവും ഉറച്ച നിലപാട് എടുക്കുകയും വര്‍ഗീയതയ്‌ക്കെതിരെ അനേകം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ഡിസി ബുക്‌സ് ഒരിക്കലും ഇത്തരമൊരു മാറ്റം വരുത്താന്‍ എഴുത്തുകാരനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അത് ഞങ്ങളുടെ പ്രസാധനധാര്‍മ്മികതയ്ക്കുതന്നെ എതിരാണെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത, ഇപ്പോള്‍ ചില തത്പരകക്ഷികള്‍ കൂടുതല്‍ വലിയ വിവാദമാക്കി നോവലില്‍ നിന്ന് അടര്‍ത്തിയെടുത്തു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന, നോവലിന്റെ 294-ാമത്തെ പേജ് പുസ്തകത്തില്‍ നില നില്‍ക്കുന്നത് ഡിസി ബുക്‌സ് യാതൊരുവിധ ഒത്തുതീര്‍പ്പുകളും തിരുത്തലുകളും എസ് ഹരീഷിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നതിന് വ്യക്തമായ തെളിവാണ്. മറിച്ച് ആരും പതറിപ്പോകാവുന്ന ഒരു സന്ദര്‍ഭത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ച് സധൈര്യം നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി തയ്യാറാവുകയാണ് ചെയ്തത്. ഒരിക്കലും പ്രബുദ്ധകേരളത്തിലെ എഴുത്തുകാര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ വന്നു കൂടാ എന്ന ധാര്‍മികമായ പ്രതിജ്ഞാബദ്ധതയാണ് അതിലൂടെ ഡിസി ബുക്‌സ് പ്രകടിപ്പിച്ചത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും പ്രബുദ്ധകേരളത്തിലെ എഴുത്തുകാര്‍ക്ക് ഇത്തരം പ്രതിസന്ധികള്‍ വന്നു കൂടാ എന്ന ധാര്‍മികമായ പ്രതിജ്ഞാബദ്ധതയാണ് അതിലൂടെ ഡിസി ബുക്‌സ് പ്രകടിപ്പിച്ചത്.