കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽ ഉറക്കിക്കിടത്തിയിട്ട്
പോയ വീട്ടമ്മ തിരികെ വന്നപ്പോള്‍ കണ്ടത്
കുഞ്ഞുങ്ങൾക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി
കിടന്നുറങ്ങുന്ന കാഴ്ച. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ്
സംഭവം.മൂംബൈയില്‍ നിന്നും 144 കിലോമീറ്റര്‍ അകലെ
ഇഗത്പൂരിലെ ആദിവാസി മേഖലയായ ധാമന്‍ഗാവില്‍ ചൊവ്വാഴ്ച
പുലര്‍ച്ചയാണ് വീട്ടുകാരെ നടുക്കിയ സംഭവമുണ്ടായത്.
രാവിലെ അഞ്ചരയോടെ മക്കളെ ഉണര്‍ത്താന്‍ എത്തിയ അമ്മ
മനീഷയാണ് കട്ടിലിന് താഴെ വിരിച്ച കിടക്കയില്‍
മക്കള്‍ക്കൊപ്പം സുഖനിദ്ര നടത്തുന്ന പുലിക്കുട്ടിയെ കണ്ടത്.
കൊതുകുവലയില്‍ മക്കള്‍ക്കൊപ്പമാണ് പുലിക്കുട്ടി
ഉറങ്ങുന്നതു കണ്ടത്.