Surprise Me!

First air conditioned helmet

2018-09-01 0 Dailymotion

എസിഎച്ച് 1 എന്നാണ് എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന ഈ ആദ്യ ഹെല്‍മറ്റിന്റെ പേര്.


ചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു.എസിഎച്ച് 1 എന്നാണ് എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന ഈ ആദ്യ ഹെല്‍മറ്റിന്റെ പേര്.



ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റേതാണ് ഈ എ സി ഹെല്‍മറ്റ്. ഏകദേശം 38600 രൂപയാണ് ഹെല്‍മറ്റിന്റെ വില.ഹെല്‍മറ്റിന്റെ ഉള്‍വശത്ത് തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് പരിധി വിടില്ല. ഹെല്‍മറ്റിലേക്ക് കയറുന്ന കാറ്റിന്റെ ചൂട് സ്‌പെസര്‍ ഫാബ്രിക് ശമിപ്പിക്കും. തുടര്‍ന്ന് നേരിയ തണുപ്പുള്ള കാറ്റാണ് ഹെല്‍മറ്റിന്റെ ഉള്‍വശത്തേക്ക് എത്തുക. തണുത്ത ഐസ്‌ക്രീം കഴിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള തലവേദന ഈ ഹെല്‍മറ്റ് സൃഷ്ടിക്കില്ലെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു.ഹെല്‍മറ്റിന്റെ മുന്‍വശത്ത് കൂടിയും പിന്‍വശത്ത് കൂടിയും കാറ്റു കടക്കാനുള്ള സൗകര്യമുണ്ട്.

തണുപ്പിക്കുക എന്നതിലുപരി തലയിലേക്ക് എത്തുന്ന ചൂട് കുറയ്ക്കുക എന്നതായിരക്കും എസിഎച്ച് 1 ഹെല്‍മറ്റിന്റെ ലക്ഷ്യം.

ഹെല്‍മറ്റിന്റെ പുറകു വശത്തായാണ് എസിയുടെ എക്‌സ്‌ഹോസ്റ്റ് ഭാഗം ഘടിപ്പിച്ചിരിക്കുന്നത്. അകത്തേക്ക് കയറുന്ന വായു ഇവിടെയെത്തി ശീതീകരിച്ച ശേഷമാണ് ഉള്ളിലേക്ക് പോവുക. എക്‌സ്‌ഹോസ്റ്ററില്‍ നിന്ന് ചൂട് ഹെല്‍മറ്റിന്റെ പുറക് വശത്ത് താഴെയുള്ള പൈപ്പിലൂടെ പുറന്തള്ളുകയും ചെയ്യും. ആഡംബര കാറുകളില്‍ സീറ്റ് തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന തെര്‍മോ ഇലക്ട്രിക് സാങ്കേതിക വിദ്യയാണ് എസി ഹെല്‍മറ്റിലും ഉപയോഗിക്കുന്നത്.2 മണിക്കൂര്‍ ചാര്‍ജ്ജ് നില്‍ക്കുന്ന 3000 mAh ബാറ്ററിയും 4 മണിക്കൂര്‍ ചാര്‍ജ്ജ് നില്‍ക്കുന്ന 6000 mAh ബാറ്ററിയും 6 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 12000 mAh ബാറ്ററികളുമാണ് എസിയുടെ ഹൃദയം. ഹെല്‍മറ്റിന് പുറത്ത് വാഹനത്തില്‍ ബാറ്ററി ഘടിപ്പിക്കാന്‍ തക്ക രീതിയിലാണ് നിലവിലെ രൂപകല്‍പ്പന. ഹെല്‍മെറ്റിന്റെ ഭാഗമായും ബാറ്ററി ഘടിപ്പിക്കാം. അതേസമയം ഈ ഹെല്‍മറ്റ് എപ്പോള്‍ വിപണിയില്‍ എത്തുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.