Surprise Me!

Tomato rate decreases

2018-09-16 0 Dailymotion

തക്കാളിയുടെ വില ഇടിഞ്ഞു

തക്കാളിയുടെ വില ഇടിഞ്ഞതോടെ വിളവെടുക്കാതെ തക്കാളി പാടത്ത് തന്നെ ഉപേക്ഷിക്കുകയാണിപ്പോൾ കര്‍ഷകര്‍

.അതിർത്തിഗ്രാമത്തിലെ കർഷകർ വിളവെടുക്കാതെ തക്കാളി പാടത്ത് തന്നെ ഉപേക്ഷിക്കുകയാണിപ്പോൾ. ഒരു പെട്ടി തക്കാളിക്ക് 10 രൂപയുടെ നഷ്ടമാണ് കർഷകനുണ്ടാകുന്നത്. കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ പതിനായിരത്തിലധികം ഏക്കറിലാണ് തക്കാളി കൃഷി ചെയ്യുന്നത്. പല വർഷങ്ങളായി വരണ്ടു കിടന്ന ഈ മേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ നല്ല മഴ ലഭിച്ചു. ഇതോടെ നല്ല രീതിയിൽ കൃഷി ഇറക്കുകയും വിളവ് ലഭിക്കുകയും ചെയ്തു, ഉദുമൽപേട്ട ചന്തയിലേക്ക് മാത്രം 700 ടൺ തക്കാളിയാണ് എത്തുന്നത്. ഇതാണ് വില കുറയാനുള്ള കാരണവും.കേരളത്തിൽ പ്രളയമുണ്ടായതും തക്കാളി വില കുറയാൻ കാരണമായി.കഴിഞ്ഞ മാസം വരെ 14 കിലോ തൂക്കമുള്ള തക്കാളി പെട്ടിക്ക് 180 മുതൽ 260 രൂപ വരെ വില ലഭിച്ചിരുന്നു. ഇപ്പോഴിത് 40 രൂപ മുതൽ 100 രൂപ വരെയാണ്. ഒരേക്കറിൽ കൃഷി ചെയ്യാൻ 40,000 രൂപയാണ് ചെലവ്. ഒരു പെട്ടി തക്കാളി വിളവെടുക്കുന്നതിന് 15 രൂപയും ചെലവാകും.