മസൂദ് അസർ വിഷയത്തിലെ ചൈനയുടെ നിലപാട് നാണക്കേടെന്ന് ബിജെപി നേതൃത്വം. മസൂദ് അസറിനെ ആഗോള ഭീകരനക്കാനുള്ള നീക്കം ചൈന തടഞ്ഞത് ഇന്ത്യക്കാരെ വേദനിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. വിഷയത്തിലെ രാഹുൽഗാന്ധിയുടെ ട്വീറ്റ് പാക്കിസ്ഥാനെ സന്തോഷിപ്പിക്കുകയാണ്. രാഹുലിന്റെ നിലപാടുകൾ പാക്കിസ്ഥാൻ ആയുധമാക്കുകയാണ്. രാജ്യം ദുഃഖിക്കുന്നു.എന്നാൽ രാഹുൽഗാന്ധി സന്തോഷിക്കുകയാണെന്നും രവിശങ്കർ പ്രസാദ് വിമർശിച്ചു. അതേസമയം മസൂദ് അസര്‍ വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ചൈനയുടെ നിലപാട്.