HD Kumaraswamy, Chief Minister of Karnataka
കിങ്ങ് മേയ്ക്കറല്ല, കിങ്ങ് ആകുമെന്നായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എച്ച്ഡി കുമാരസ്വാമി പറഞ്ഞത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഫലിച്ചു. ബിജെപിയെ പുറത്ത് നിര്‍ത്തിയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് മതേതര സഖ്യം കര്‍ണാടകത്തില്‍ അധികാരത്തില്‍ ഏറിയപ്പോള്‍ രണ്ടാം തവണ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരത്തില്‍ ഏറി. എന്നാല്‍ ഭരണത്തില്‍ ഏറി മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് കുമാരസ്വാമി തുറന്നടിച്ചു.