ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ചൊവ്വാഴ്ച ഗയാനയില്‍ നടക്കും. രാത്രി എട്ടു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കിയ വിരാട് കോലിയും സംഘവും അവസാന കളിയും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ്.