Surprise Me!

DK Shivakumar meets two sulking BJP men | Oneindia Malayalam

2019-11-12 1,850 Dailymotion

DK Shivakumar meets two sulking BJP men
ഒരുപാട് രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടക വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡിസംബര്‍ 5 ന് കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്നലെ മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പെരുമാറ്റച്ചട്ടവും നില്‍വില്‍ വന്നു. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒക്ടോബര്‍ 21 നായിരുന്നു നേരത്തെ കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചത്. എന്നാല്‍ അയോഗ്യതാ നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 5 ലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 15 ല്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ സിറ്റിങ് സീറ്റുകളായതിനാല്‍ വലിയ തയ്യാറെടുപ്പോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്