Protest in america against lockdown
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അമേരിക്കയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. ഇനിയും അടച്ച് വീട്ടിലിരുന്നാല്‍ പട്ടിണി മൂലം മരിക്കുമെന്നാണ് സമരക്കാര്‍ വിളിച്ചുപറഞ്ഞത്. കൊറോണ രോഗം ബാധിച്ച് മാത്രമല്ല മരണം സംഭവിക്കുകയെന്നും പട്ടിണി മൂലവും മരിക്കുമെന്നും സമരക്കാര്‍ പറഞ്ഞു.