Surprise Me!

‘I killed Uthra,’ confesses Sooraj publicly | Oneindia Malayalam

2020-07-14 1 Dailymotion

ഉത്ര കൊലക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തി ഭര്‍ത്താവ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് താനാണ് എന്നാണ് സൂരജ് പറഞ്ഞത്. അടൂരിലെ വീട്ടില്‍ സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സൂരജ് കൊലക്കുറ്റം ഏറ്റു പറഞ്ഞത്. അതേസമയം കുടുംബത്തെ കേസില്‍ നിന്നും രക്ഷിക്കാനുളള നാടകമാണിത് എന്നാണ് ഉത്രയുടെ കുടുംബം പ്രതികരിച്ചിരിക്കുന്നത്.