Russia: Unexplained eco-disaster kills marine life
റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ കടല്‍ ജീവികള്‍ ചത്തടിയുന്നു. നക്ഷത്ര മത്സ്യങ്ങളും സീലുകളും നീരാളികളുമെല്ലാം അവയില്‍ പെടുന്നു. പ്രദേശത്ത് സര്‍ഫിംഗ് സ്‌കൂള്‍ നടത്തുന്ന ആന്റണ്‍ മോറോസോവും സംഘവുമാണ് സമുദ്രത്തിന് പെട്ടെന്നുണ്ടായ ഭാവ വ്യത്യാസം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തീരത്ത് അടിഞ്ഞ കടല്‍ ജീവികളുടെ ശരീരം തിളച്ച വെള്ളത്തില്‍ വെന്തതുപോലെയായിരുന്നുവെന്ന് ആന്റണും സംഘവും സാക്ഷ്യപ്പെടുത്തുന്നു.