NK Premachandran exclusive Interview
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. പിണറായി വിജയൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചും പിണറായിയെ മഹത്വവത്കരിച്ചുമായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം.പാർട്ടിയും ഭരണവും ഏകാധിപതിയായ പിണറായി വിജയനിലേക്ക് മാറിയെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് ദിനം ശബരിമല വിഷയം സജീവ ചർച്ചയാക്കിയത് കടകംപള്ളി സുരേന്ദ്രനാണ്. നേമത്ത് ഇക്കുറി ബിജെപിക്ക് സീറ്റ് നഷ്ടമാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.