ഹമാസ് സംഘം മെയ് 10 ന് ജറുസലേമിനെ ആക്രമിക്കാന്‍ ഉപയോഗിച്ച മിസൈല്‍ വിക്ഷേപണ താവളം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തു. ഇവിടെ നിന്ന് ദീര്‍ഘദൂര മിസൈലുകള്‍ വരെ തൊടുക്കാന്‍ ഹമാസ് സംഘത്തിനു സാധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജറുസലേമിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ലോങ് റേഞ്ച് മിസൈല്‍ വിക്ഷേപണ താവളം ഇസ്രയേല്‍ വ്യോമസേന ഒറ്റരാത്രികൊണ്ട് തകര്‍ത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വക്താവ് ഒഫിര്‍ ജെന്‍ഡല്‍മാന്‍ ആണ് അറിയിച്ചത്