Hurricane 'Yaas' will form today
ബംഗാള്‍ ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും. തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് രാവിലെ തന്നെ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തും ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 26 നു രാവിലെയോടെ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ തീരത്ത് യാസ് എത്തുമെന്നാണ് പ്രവചനം.