England beat Germany 2-0 to enter quarterfinals
ഭാഗ്യവേദിയായ വെംബ്ലി ഇംഗ്ലണ്ടിനെ കൈവിട്ടില്ല. യൂറോ കപ്പിലെ വമ്പന്‍മാര്‍ തമ്മിലുള്ള പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ടു പവര്‍ഹൗസുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റഹീം സ്റ്റെര്‍ലിങ് (75ാം മിനിറ്റ്), ഹാരി കെയ്ന്‍ (86) എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍.