Kerala received record rainfall
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സര്‍വകാല റെക്കോഡ് മറി കടന്നു. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെ കേരളത്തില്‍ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റര്‍ മഴ. 2010ല്‍ ലഭിച്ച 822.9 mm മഴയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോഡ്. 92 ദിവസം നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷത്തില്‍ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സര്‍വകാല റെക്കോഡ് മറികടന്നു