Movie : Achani (1973)
Lyrics : G Devarajan
Music : P Bhaskaran
Singer : K.J Yesudas
___________ Lyrics ___________
എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു
ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു(2)
എന്റെ ഭാവനാ രസല വനത്തില്‍
വന്നു ചേര്‍ന്നൊരു വനമോഹിനി(2)
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
ആ.. ആ .. ആ.. ആ..ആ .
(എന്റെ സ്വപ്നത്തിന്‍....)
പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍(2)
നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ.. ആ .. ആ.. ആ..ആ .അ ..ആ
(എന്റെ സ്വപ്നത്തിന്‍....)