ഏറ്റുമുട്ടാൻ പോകുന്നത് ട്വന്റി 20 ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് പവര്‍ഹൗസുകളാണ്. ഫോര്‍മാറ്റിന്റെ എല്ലാ സൗന്ദര്യവും വേഗവും ത്രില്ലും അവാഹിച്ചുകളിക്കുന്ന രണ്ട് സംഘങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും. കാൻബറയില്‍ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതും വ്യത്യസ്തമായ ഒന്നായിരിക്കില്ല