79ലെ ഇറാനിയൻ വിപ്ലവം തൊട്ട് രാജ്യത്തെ തകർക്കാൻ അമേരിക്ക ശ്രമം തുടങ്ങിയതാണ്. ഷാ ഭരണകൂടം രാജ്യം ഭരിച്ചിരുന്ന കാലത്ത് അമേരിക്കയും ബ്രിട്ടനും ഇറാനിയൻ എണ്ണ കടത്തികൊണ്ടുപോയിരുന്നു, എന്നാൽ 79ലെ വിപ്ലവത്തോടെ ഇത് അവർക്ക് നഷ്ടമായി. ഇതോടെയാണ് സദാം ഹുസൈന് സർവായുധങ്ങൾ നൽകി ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.