Slow Death അഥവാ സാവധാനത്തിലുള്ള മരണം. ഏകദിന ക്രിക്കറ്റിന്റെ ഭാവിക്ക് ഇന്ത്യൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ നല്‍കിയ വിശേഷണമാണിത്. ഇന്ന് ഫോർമാറ്റിന്റെ ജീവശ്വാസം വിരാട് കോഹ്‌ലിയും രോഹിത് ശർമയുമാണ്, അവർക്കായി മാത്രമാണ് ഗ്യാലറികള്‍ നിറയുന്നതും. പക്ഷേ, 2027 ലോകകപ്പിനും ശേഷം കഥ മറ്റൊന്നാകും, ഏകദിന ക്രിക്കറ്റിന്റെ ഭാവി എന്തായിരിക്കും.